sc

ന്യൂഡൽഹി : തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ കമ്മിഷണറെ നിയമിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.നിലവിലെ കമ്മിഷണർ ബി. എസ് തിരുമേനി സ്ഥാനമൊഴിയാൻ താത്പര്യമറിയിച്ച സാഹചര്യത്തിലാണിത്.

പഞ്ചായത്ത് ഡയറക്ടറായിരുന്ന ബി..എസ് .തിരുമേനിയെ 2019 ഡിസംബറിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായി നിയമിച്ച് കോടതി ഉത്തരവായത് . മേയ് 31 ന് വിരമിക്കുന്ന ബി. എസ് തിരുമേനി ,പെൻഷൻ കടലാസുകളുൾപ്പെടെയുള്ളവ ശരിയാക്കുന്നതിന് മാതൃവകുപ്പിലേക്ക് മടങ്ങാൻ സർക്കാരിന് കത്തയച്ചിരിക്കുകയാണ്.

അഡിഷണൽ സെക്രട്ടറിമാരായ ബി. എസ്.പ്രകാശ്, ടി. ആർ. ജയ്പാൽ എന്നിവരിൽ ഒരാളെ പുതിയ കമ്മീഷണറായും, മറ്റെയാളെ ശബരിമല മാസ്റ്റർ പ്ലാൻ ഉന്നത അധികാര സമിതി മെമ്പർ സെക്രട്ടറിയായുംനിയമിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിച്ചേക്കും.