12

ന്യൂഡൽഹി: ടാങ്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതുമായി ആന്റി ടാങ്ക് മിസൈൽ ഹെലീന, ധ്രുവാസ്ത്ര എന്നിവ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ മരുഭൂമിയിലെ സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഹെലീന കരസേനയ്ക്ക് ഉപയോഗിക്കാവുന്ന ആന്റി ടാങ്ക് മിസൈലും, ധ്രുവാസ്ത്ര വ്യോമസേനയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.

മൂന്നാം തലമുറ ആന്റി ടാങ്ക് മിസൈലുകളാണ് ഇവ. പറക്കുന്ന ഒരു ഹെലികോപ്ടറിൽ നിന്നും ഉപരിതലത്തിൽ സഞ്ചരിക്കുന്ന ഒരു ടാങ്കിനെ തകർക്കാൻ ഇതിന് സാധിക്കും. രാത്രിയും പകലും ഒരു പോലെ ഉപയോഗിക്കാം.

ദൂരപരിധി ഏഴ് കിലോമീറ്ററാണ്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ആണ് മിസൈലിന്റെ നിർമ്മാതാക്കൾ. ഡി.ആർ.ഡി.ഒയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.