lavalin-case

ബഞ്ചിലെ രണ്ട് ജഡ്ജിമാർ മാറും

ന്യൂഡൽഹി: ഇരുപതിലേറെ തവണ മാറ്റിവച്ച എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും അതിനിടെ, കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ .എം .ജോസഫ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തയ്ക്കും രവീന്ദ്ര ഭട്ടിനും പകരമാണിത് .കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതി മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, എട്ടാം പ്രതി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.