ajit-doval-and-wang-yi

ന്യൂഡൽഹി: പാംഗോങ് തടാക കരയിൽ സേനാ പിന്മാറ്റത്തിന് സമാനമായി കിഴക്കൻ ലഡാക്ക് അതിർത്തിയിലെ മറ്റ് മേഖലകളിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും.
അതിർത്തി പ്രശ്‌നപരിഹാരത്തിനുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികളാണ് ഇരുവരും. ജൂണിൽ വീഡിയോ കോൺഫറൻസിലൂടെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഗ്രോഗ്ര, ഹോട്ട് സ്‌പ്രിംഗ് , ഡെപ്‌സാങ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം

വേഗത്തിലാക്കണമെന്ന് ഇന്ത്യ ഇന്നലെ നടന്ന പത്താംവട്ട കമാൻഡർതല ചർച്ചയിൽ ആവശ്യപ്പെട്ടതായാണ് സൂചന. പത്തുമാസമായുള്ള സംഘർഷാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു. രാത്രി വൈകിയും കിഴക്കൻ ലഡാക്കിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ചർച്ച തുടരുകയാണ്.

14 കോർപസ് കമാൻഡർ ലെഫ്.ജനറൽ പി.ജി.കെ മേനോന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ചർച്ചയിൽ പങ്കെടിക്കുന്നത്. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് ഷിൻജിയാംഗ് മിലിട്ടറി ജില്ലാ ചീഫ് മേജർ ജനറൽ ലിയു ലിൻ ആണ് നയിക്കുന്നത്.