modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമബംഗാളും അസാമും സന്ദ‌ർശിച്ച് വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ സംസ്ഥാനങ്ങളിൽ മോദി നേരിട്ടെത്തുന്നത്.

അസാമിൽ ഇന്ത്യൻ ഓയിൽ ബൊംഗൈഗാവ് റിഫൈനറിയിലെ ഇൻഡ്മാക്സി യൂണിറ്റ്, മധുബനിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് സെക്കൻഡറി ടാങ്ക് ഫാം, ടിൻസുകിയയിലെ മക്കൂം ഹെബഡ വില്ലേജിലെ ഗ്യാസ് കംപ്രസർ സ്റ്റേഷൻ എന്നിവ മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ധേമാജി എൻജിനിയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയും. സുൽകുചി എൻജിനിയറിംഗ് കോളേജിന് തറക്കല്ലിടുകയും ചെയ്യും. ബംഗാളിൽ

നോപാറയിൽ നിന്ന് ദക്ഷിണേശ്വർ വരെ മെട്രോ റെയിൽവേ നീട്ടൽ, ദക്ഷിണ, പശ്ചിമ റെയിൽവേയുടെ 132 കിലോമീറ്റർ നീളമുള്ള ഖരഗ്പൂർ-ആദിത്യപൂർ പദ്ധതിയിൽ കലൈകുണ്ടയ്ക്കും ഹാർഗ്രാമിനുമിടയിലുള്ള 30 കിലോമീറ്റർ നീളത്തിലുള്ള മൂന്നാമത്തെ പാത ഉൾപ്പെടെയുള്ള നിരവധി റെയിൽപദ്ധതികളും ഉദ്ഘാടനം ചെയ്യും.