
ന്യൂഡൽഹി : ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹൈക്കോടതി ആറ് മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ഭാര്യ പി.ഹേമലത നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. രവരറാവുവിന്റെ ആരോഗ്യസ്ഥിതിയും പ്രായാദ്ധിക്യവും പരിഗണിച്ച കോടതി ജാമ്യം ലഭിക്കാൻ എന്തുകൊണ്ടും അദ്ദേഹം അർഹനാണെന്നും ജാമ്യം നിഷേധിച്ചാൽ മൗലികാവകാശങ്ങളുടെ ലംഘനമാകുമതെന്നും കോടതി അറിയിച്ചു. കാലാവധി കഴിഞ്ഞാൽ ജാമ്യം നീട്ടികിട്ടുന്നതിന് അപേക്ഷിക്കാം.അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് റാവുവിന് ജാമ്യം ലഭിച്ചിട്ടില്ല.