kunal-kamra

ന്യൂഡൽഹി : സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രക്കെതിരായ കോടതിയലക്ഷ്യ കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. കമ്ര സമർപ്പിച്ച സത്യവാംഗ്മൂലത്തിന് മറുവാദം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടുള്ള ഹർജിക്കാരിലൊരാളുടെ അഭ്യർത്ഥന പ്രകാരമാണ് വാദം കേൾക്കൽ നീട്ടിയത്. ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.