-karthi-chidambaram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് സുപ്രീം കോടതി അനുമതി. രണ്ട് കോടി രൂപ കോടതിയിൽ കെട്ടിവച്ച ശേഷം വിദേശത്തേക്ക് പോകാം. അതേസമയം, കാർത്തിയ്ക്ക് രണ്ട് കോടി രൂപയുടെ ബോണ്ട് നൽകിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു. ഇതേ കേസിൽ മറ്റൊരു കോടതി പത്ത് കോടി രൂപയുടെ ബോണ്ടാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. എന്നാൽ കാർത്തി പാർലമെന്റ് അംഗമാണെന്നും രാജ്യത്ത് നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. 10 കോടി എന്ന വ്യവസ്ഥ ഇളവ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.