sc-of-india

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ, റിലയൻസിന് വിൽക്കാനുള്ള നടപടികൾ നിറുത്തിവയ്ക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി.ആമസോൺ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും കൂടുതൽ ഉത്തരവുകൾ വരുന്നതു വരെ ഇടപാടിന് അംഗീകാരം നൽകുന്നതിൽ നിന്ന് തടയുകയും ചെയ്തു.

ആമസോണിന്റെ അപേക്ഷയിൽ രേഖാമൂലം പ്രസ്താവനകൾ ആവശ്യപ്പെട്ട് ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകണം. ശേഷം ആമസോണിന്റെ ഹർജിയിൽ അഞ്ചാഴ്ച്ചക്കകം വാദം കേൾക്കും. ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ നടപടികൾ മുന്നോട്ട് പോകുമെന്നും എന്നാൽ അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.