
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര.സ്യൂട്ടും ഹെൽമറ്റും ധരിച്ച് ഡൽഹിയിലെ ഖാൻ മാർക്കറ്റിലുള്ള തന്റെ ഓഫിസിലേക്ക് രണ്ട് പേർക്കൊപ്പമാണ് വാദ്ര സൈക്കിൾ യാത്ര നടത്തിയത്.
ശീതീകരിച്ച കാറുകളിൽ നിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രി ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും ഇന്ധനവില കുറയ്ക്കാൻ തയ്യാറാകണമെന്നും വാദ്ര പറഞ്ഞു. മദ്ധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എമാരായ പി.സി ശർമ, ജീതു പട്‌വാരി, കുനാൽ ചൗധരി എന്നിവരും പ്രതിഷേധസൂചകമായി സൈക്കിളിലാണ് നിയമസഭയിലെത്തിയത്.