covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സിയുള്ളവരുടെ എണ്ണം തുടർച്ചയായ അഞ്ചാംദിവസവും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14199 പേർ രോഗികളായി. 9695 പേർ മാത്രമാണ് രോഗമുക്തരായത്. 83 പേർ മരിച്ചു. ആക്ടീവ് കേസിൽ 4421 പേരുടെ വർദ്ധനവാണുണ്ടായത്. 2020 നവംബർ അവസാനത്തിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.

വീണ്ടും കൊവിഡ് കുതിച്ചുയരുന്ന മഹാരാഷ്ട്രയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഛഗ്ഗൻ ഭുജ്ബലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരുമാസത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഇദ്ദേഹം. കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നേതാക്കൾ പൊതുയോഗങ്ങൾ ഒഴിവാക്കി.