
ന്യൂഡൽഹി: കാർഷിക നിയമങ്ങളുടെ നേട്ടങ്ങൾ വിശദീകരിക്കാൻ പശ്ചിമ യു.പിയിലെ മുസാഫർനഗറിലെ സരോം ഗ്രാമത്തിലെത്തിയ ബി.ജെ.പി നേതാക്കളെ കർഷകർ തടഞ്ഞു. ഖാപ്പ് നേതാക്കൾ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ , യു.പി മന്ത്രി ഭുപേന്ദ്ര ചൗധരി, ഷാംലി എം.എൽ.എ തജീന്ദർ നിർവാൾ തുടങ്ങിയ നേതാക്കളെ കാണാനും വിസമ്മതിച്ചു. ഖാപ്പ് നേതാവ് സച്ചിൻ ചൗധരി കേന്ദ്രമന്ത്രിയെ കാണാൻ വിസമ്മതിച്ച് ബി.ജെ.പിയിൽ നിന്നുള്ള ആരും തന്നെ കാണേണ്ടെന്നും സംയുക്ത കിസാൻ മോർച്ച എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്
ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രമന്ത്രിമാരെ കാണാൻ തയാറാകാത്ത ഖാപ്പ് നേതാക്കളെ സംയുക്ത കിസാൻ മോർച്ച അഭിനന്ദിച്ചു.