rajnath-singh

ന്യൂഡൽഹി : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി.) കരനാവികവ്യോമ സേനകൾക്ക് ആവശ്യമായ വിവിധ ആയുധങ്ങൾ / പ്ലാറ്റ്‌ഫോമുകൾ / ഉപകരണങ്ങൾ / സംവിധാനങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള നിർദേശങ്ങൾക്ക് അംഗീകാരം നൽകി.

118 അർജുൻ മാർക്ക് വൺ എ ടാങ്കുകൾ ഉൾപ്പെടെ വാങ്ങാനുള്ള പദ്ധതിയ്ക്കാണ് അംഗീകാരം.
13,700 കോടി രൂപയുടെ മൂന്ന് അക്‌സെപ്റ്റൻസ് ഒഫ് നെസസിറ്റീസിനാണ് അംഗീകാരം നൽകിയത്. പ്രതിരോധ ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമുകളും സിസ്റ്റംസും ഇതിൽ ഉൾപ്പെടും.