chenkotta

ന്യൂഡൽഹി: കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളിൽ ജമ്മുകാശ്‌മീരിലെ പ്രമുഖ കർഷക നേതാവ് ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മാകാശ്‌മീർ യുനൈറ്റഡ് കിസാൻ ഫ്രണ്ട് ചെയർമാൻ മൊഹീന്ദർ സിംഗ് (45), ജമ്മുവിലെ ഗോലെ ഗുർജാൾ സ്വദേശി മൻദീപ് സിംഗ് (23) എന്നിവരെയാണ് അറസ്റ്റ് ചെയത്. ഇവർ ചെങ്കോട്ടയിലെ അക്രമത്തിന്റെ പ്രധാന ഗൂഢാലോചകരാണെന്നും അക്രമത്തിൽ സജീവ പങ്കാളിത്തമുണ്ടെന്നും ഡൽഹി പൊലീസ് ആരോപിച്ചു. ജമ്മുവിൽ നിന്ന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ക്രൈംബ്രാഞ്ച് ഡൽഹിയിലെത്തിച്ചു. കഴിഞ്ഞദിവസം ഡൽഹി സ്വദേശിയായ ജസ്‌പ്രീത് സിംഗിനെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ചെങ്കോട്ട അക്രമസംഭവങ്ങളിൽ പൊലീസ് തിരയുന്ന ആക്ടിവിസ്റ്റ്
ലക്ക സിദ്ധാന പഞ്ചാബിലെ ഭട്ടിൻഡയിൽ സംഘടിപ്പിച്ച കാർഷിക നിയമങ്ങൾക്കെതിരായ പൊതുപരിപാടിയിൽ പങ്കെടുത്തു. ഇയാൾ വേദിയിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.