
ന്യൂഡൽഹി: ആഴക്കടൽ മത്സ്യ ബന്ധനത്തിനായി നൽകിയ മുഴുവൻ കരാറുകളും സർക്കാർ റദ്ദാക്കണമെന്ന് തിരുവനന്തപുരം അതിരൂപത മുൻ വികാരി ജനറൽ ഫാദർ യൂജിൻ പെരേര ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ബാലിശമാണ്. ഒരു ധാരണാപത്രം മാത്രം റദ്ദാക്കിയതുകൊണ്ട് കാര്യമില്ലെന്നും വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.