negative

ന്യൂഡൽഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഡൽഹി. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

ഫെബ്രുവരി 26 മുതൽ മാർച്ച് 15ന് രാത്രി 12 വരെയാണ് നിയന്ത്രണം. വിമാനം, ട്രെയിൻ, സ്വകാര്യ, സർക്കാർ അന്തർ സംസ്ഥാന ബസ് എന്നിവ വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും ഡൽഹിയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം വേണം. റോഡ് മാർഗം കാറിൽ എത്തുന്നവർക്ക് ഇളവുണ്ട്. ഡൽഹി വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും അന്തർസംസ്ഥാന ബസ് ടെർമിനലുകളിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കും.
കേരള ഹൗസ് ഉൾപ്പെടെ ഡൽഹിയിലെ സംസ്ഥാന ഭവനുകളിൽ താമസിക്കുന്നവരുടെ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് റെസിഡന്റ് കമ്മിഷണർമാർ പരിശോധിക്കണം.
രാജ്യത്തെ 86 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞദിവസം

ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഉത്തരാഖണ്ഡും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സമാന നിയന്ത്രണങ്ങളുണ്ട്.