santhanu

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് ശാന്തനു മുൾക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന്റെ മറുപടി തേടി പട്യാല കോടതി. അഡിഷണൽ സെഷൻസ് ജഡ്ജ് ധർമ്മേന്ദർ റാണ ഹർജി ഇന്നത്തേക്ക് മാറ്റി. ശാന്തനുവിന് ബോംബെ ഹൈക്കോടതി ഫെബ്രുവരി 26 വരെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിട്ടുണ്ട്.

കർഷക സമരത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ടൂൾകിറ്റ് നിർമ്മിക്കുക മാത്രമേ താൻ ചെയ്തുള്ളൂവെന്നും തന്റെ അറിവില്ലാതെയാണ് മറ്റുള്ളവർ ഇത് എഡിറ്റ് ചെയ്തതെന്നും ശാന്തനു ഹർജിയിൽ പറഞ്ഞു.