ന്യൂഡൽഹി :നികുതി, മറ്റ് വരുമാനം, പെൻഷൻ, ചെറുകിട സേവിംഗ്സ് തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇതോടെ, ആർ.ബി.ഐക്ക് സർക്കാർ ഇടപാടുകൾ നടത്തുന്നതിന് പൊതുമേഖലാ ബാങ്കുകൾക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകൾക്കും അധികാരം നൽകാനാവും.