rahul

ന്യൂഡൽഹി: വടക്കേ ഇന്ത്യയിൽ നിന്ന് കേരളം വ്യത്യസ്തമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ പരാമർശം വിവാദമാക്കി ബി.ജെ.പി ദേശീയ നേതാക്കൾ. വേർതിരിവിന്റെ രാഷ്ട്രീയമാണ് രാഹുലിന്റേതെന്നും ഇന്ത്യയെ വടക്കെന്നും തെക്കെന്നും വേർതിരിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നുമാണ് ആരോപണം.

വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പ്രതികരിച്ചു. ഇന്ത്യയെ വെട്ടിമുറിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. രാഹുൽ വർഗീയവിഷം ചീറ്റുന്നുവെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദയടക്കം പ്രതികരിച്ചപ്പോൾ അമേഠിയിലെ എം.പിയായിരുന്ന രാഹുൽ ഗാന്ധിക്ക് വടക്കേ ഇന്ത്യയിലെ ജനങ്ങളോട് നന്ദി വേണമെന്നായിരുന്നു സ്‌മൃതി ഇറാനി പറഞ്ഞത്.