sc

ന്യൂഡൽഹി : പെൻഷനും ശമ്പളവും സർക്കാർ ജീവനക്കാരുടെ അവകാശമാണെന്നും, അവ വൈകി ലഭ്യമാക്കിയാൽ പലിശ കൂടി നൽകേണ്ടി വരുമെന്നും സുപ്രീംകോടതി . ആന്ധ്രാ സ്വദേശിയും റിട്ട. ജില്ലാ ജ‌ഡ്ജിയുമായ ദിനവാഹി ലക്ഷ്മി കമലേശ്വരിയുടെ ഹർജിയിൽ ആന്ധ്രാ ഹൈക്കോടതിയുടെ ഉത്തരവ് ശരി വച്ചാണ് വിധി.

ശമ്പളവും പെൻഷവും ജീവനക്കാർക്ക് വൈകി നൽകുന്ന പ്രവണത പല സർക്കാരുകൾക്കുമുണ്ടെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്,​ എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി . എന്നാൽ, നിയമപരമായി നൽകേണ്ടത് വൈകുന്നത് നീതിനിഷേധമാണ്. തക്കതായ പലിശയും തുകയ്ക്കൊപ്പം നൽകണമെന്നും കോടതി വിധിച്ചു.

1989ൽ ജില്ലാ ജഡ്ജിയായി നിയമിക്കപ്പെട്ട ദിനവാഹിനി 2018ൽ വിരമിച്ചിരുന്നു. 2014ലെ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം ദിനവാഹിനി തെലുങ്കാന ജുഡീഷ്യറിയുടെ ഭാഗമായാണ് വിരമിക്കും വരെ ജോലി ചെയ്തിരുന്നത്. 2020ലെ ലോക്ക് ഡൗൺ കാലത്ത് പെൻഷൻ തടഞ്ഞുവച്ചതിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് മഹാമാരിയിൽ സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും, അൽപ്പം വൈകിയാണങ്കിലും പെൻഷൻ നൽകുമെന്നുമായിരുന്നു ആന്ധ്രാ സർക്കാരിൻറെ നിലപാട്. വൈകി നൽകിയാൽ പെൻഷൻ അല്ലെങ്കിൽ ശമ്പളത്തുചയുടെ വാർഷിക നിരക്ക് കണക്കാക്കി അതിന് അനുപാതികമായി 12 ശതമാനം കൂട്ടുപലിശ കൂടി നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, 6 ശതമാനം ക്രമപ്പലിശ മതിയെന്നും ,മുപ്പത് ദിവസത്തിനുള്ളിൽ നൽകണമെന്നുമാണ് സുപ്രീംകോടതി

ഉത്തരവിൽ പറയുന്നത്.