
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ആക്ടിവിസ്റ്റ് ശാന്തനു മുൾക്കിനെ അറസ്റ്റ് ചെയ്യുന്നത് മാർച്ച് 9 വരെ ഡൽഹി പട്യാല കോടതി തടഞ്ഞു. ഇന്നലെ ശാന്തനുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ഹർജി മാർച്ച് 9ലേക്ക് മാറ്റുകയായിരുന്നു. ശാന്തനുവിന് ബോംബെ ഹൈക്കോടതി അനുവദിച്ച ട്രാൻസിറ്റ് ജാമ്യകാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വീണ്ടും ഹർജി പരിഗണിക്കുന്നതുവരെ കോടതി അറസ്റ്റ് തടയുകയായിരുന്നു.