supremcourt

ന്യൂഡൽഹി :2021ൽ പിന്നാക്ക സമുദായക്കാർക്കായി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സാമൂഹിക നീതി - ശാക്തീകരണ വകുപ്പ് എന്നിവർക്കും ദേശീയ പിന്നാക്ക വികസന കമ്മിഷനും നോട്ടീസ് അയച്ചു. വിദ്യാഭ്യാസത്തിലും ജോലികളിലും തിരഞ്ഞെടുപ്പുകളിലുമടക്കം സംവരണം ലഭ്യമാക്കാൻ ജാതി തിരിച്ചുള്ള കണക്കിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഹ‌‌ർജിയിൽ പറയുന്നു.