v-murali

ന്യൂഡൽഹി: തന്റെ മണ്ഡലം കഴക്കൂട്ടമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ അവിടെ മത്സരിക്കുമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും എൻ.ഡി.എയെയും പൂർണ സജ്ജമാണ്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞതവണ ഒരു സീറ്റ് നേടി നിയമസഭയിൽ ബി.ജെ.പി ചരിത്രം കുറിച്ചു. എട്ടു സീറ്റുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ കൂടുതൽ സീറ്റ് നേടി നിയമസഭയിൽ നിർണായക ശക്തിയാവാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ പേർ ബി.ജെ.പിയിലേക്കെത്തും.

സി.പി.എമ്മും ബി.ജെ.പിയും പത്തുസീറ്റിൽ ധാരണയുണ്ടാക്കിയെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അദ്ദേഹം തള്ളി.