election

ന്യൂഡൽഹി: കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണമെന്ന് എ.ബി.പി ന്യൂസ് - സി വോട്ടർ ഒപ്പീനിയൻ പോൾ. എൽ.ഡി.എഫിന് 83-91 സീറ്റാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 47- 55 സീറ്റ് ലഭിച്ചേക്കാം. ബി.ജെ.പി കാര്യമായ നേട്ടമുണ്ടാക്കില്ല. പൂജ്യം മുതൽ രണ്ടു വരെയാണ് പ്രവചനം. 2016ൽ എൽ.ഡി.എഫിന് 91, യു.ഡി.എഫിന് 47 സീറ്റായിരുന്നു ലഭിച്ചത്.
തമിഴ്‌നാട്ടിൽ ഡി.എം.കെ -കോൺഗ്രസ് സഖ്യം അധികാരം പിടിക്കും. പുതുച്ചേരിയിൽ ബി.ജെ.പി ചരിത്രത്തിൽ ആദ്യമായി സർക്കാരുണ്ടാക്കും. അസാമിൽ ഭരണം നിലനിറുത്തുന്ന ബി.ജെ.പിക്ക് 126ൽ 76 സീറ്റുവരെയുമാണ് പ്രവചിക്കുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന ബംഗാളിൽ 294ൽ 164 വരെ സീറ്റ് നേടി മമത അധികാരം നിലനിറുത്തും. ബി.ജെ.പി രണ്ടാമതാകും. കോൺഗ്രസ് ഇടത് സഖ്യം നേട്ടമുണ്ടാക്കില്ലെന്നും പറയുന്നു.