
ന്യൂഡൽഹി : അരി, ഗോതമ്പ്, പയർ വർഗങ്ങൾ, പഞ്ചസാര, പാൽ, ചായ, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള, തക്കാളി എന്നിവയുൾപ്പെടെ 22 അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി.
വിവിധ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളിലെ, വില റിപ്പോർട്ട് ചെയ്യുന്ന 127 കേന്ദ്രങ്ങളിൽ നിന്ന്, ചില്ലറ - മൊത്ത വിൽപ്പന വിലകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അപ്ലിക്കേഷനിൽ ലഭിക്കും. വിലകളിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴും അടിയന്തര സാഹചര്യങ്ങളിലും, വില നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കിൽ കരുതൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനും, കയറ്റുമതി-ഇറക്കുമതി നയം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുമാണിത്. വില റിപ്പോർട്ടിംഗ് കേന്ദ്രങ്ങൾ ദിനംപ്രതി വിലകൾ ശേഖരിക്കുന്ന കടകളുടെ പേരും വിലാസവും പോലുള്ള വിശദാംശങ്ങൾ നൽകണം