pc-modi

ന്യൂഡൽഹി:സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് ചെയർമാൻ പ്രമോദ് ചന്ദ്ര മോദിയുടെ കാലാവധി കേന്ദ്ര സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 1982 ബാച്ചിലെ ഐ.ആർ.എസ് ഓഫീസറായ പ്രമോദ് 2019ലാണ് സി.ബി.ഡി.ടി തലവനായി ചുമതലയേൽക്കുന്നത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മെയ് 31 വരെ കാലാവധി നീട്ടിയത്.