gst

ന്യൂഡൽഹി : 2019 -20 വർഷത്തെ ജി.എസ്.ടി. വാർഷിക നികുതി സമർപ്പിക്കേണ്ട തീയതി മാർച്ച് 31 വരെ നീട്ടി.ഇന്നലെയായിരുന്ന സമർപ്പിക്കേണ്ട അവസാന തീയതി. എന്നാൽ നികുതിദായകർക്ക് നികുതി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ ജി.എസ്.ടി.ആർ -9,​ ജി.എസ്.ടി.ആർ. - 9 സി എന്നിവ ഒടുക്കേണ്ട അവസാന തീയതി നീട്ടുകയാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.