ആലുവ: റൂറൽ പൊലീസ് ജില്ലാ എ.എസ്.പിയായി പി. വാഹിദിനെ നിയമിച്ച് ഉത്തരവായി. നിലവിൽ തൃശൂർ സിറ്റി എ.എസ്.പിയാണ്. ആലുവ എ.എസ്.പിയായിരുന്ന ഇ.എൻ. സുരേഷിനെ കോഴിക്കോട് സിറ്റി എ.സി.പിയായി നിയമിച്ചു. ടി.എസ്. സിനോജാണ് പുതിയ ആലുവ ഡിവൈ.എസ്.പി. നിലവിൽ കുന്നംകുളം ഡി.വൈ.എസ്.പിയാണ്. ജി. വേണു സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി ആലുവയിൽ ഡിവൈ.എസ്.പി തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി എം.ജി. സാബുവിനെ നിയോഗിച്ചു. നിലവിൽ ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന ടി.എ. ആന്റണിയാണ് റൂറൽ ജില്ലയിലെ പുതിയ ഡി.സി.ആർ.ബി ഡിവൈ.എസ്.പി. മൂവാറ്റുപുഴ ഡിവൈ.എസ്.പി.യായി സി.ജി. സനിൽകുമാറിനേയും പെരുമ്പാവൂർ ഡിവൈ.എസ്.പിയായി എൻ.ആർ. ജയരാജിനെയും നിയമിച്ചു.