ഏലൂർ: ഇലഞ്ഞിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ നിധിശേഖരണ കൂപ്പൺ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ ഉണ്ണികൃഷ്ണകുറുപ്പ് ഇലഞ്ഞിക്കൽ ടെമ്പിൾ ട്രസ്റ്റ് എ.കെ.ഗോപാലകൃഷ്ണന് നൽകി നിർവ്വഹിച്ചു. ആലുവ താലൂക്ക് സെക്രട്ടറി തൃദീപൻ, ഡി.എസ്.ജെ.പി. ജില്ലാ പ്രസിഡന്റ് വേണുഗോപാൽ, ഇലഞ്ഞിക്കൽ യൂണിറ്റ് സംയോജകൻ വിഷ്ണു, ബി.ജെ.പി.ജില്ലാ സെക്രട്ടറി ആർ.സജികുമാർ എന്നിവർ പങ്കെടുത്തു.