അങ്കമാലി: പെൻഷൻകാരെയും ജീവനക്കാരെയും പൂർണമായും നിരാശയിലാക്കിയ പതിനൊന്നാം ശമ്പളകമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ആവശ്യപ്പെട്ടു. കേന്ദ്രം നൽകിയ 2019 മുതലുള്ള ക്ഷാമബത്ത കുടിശികയാക്കി രണ്ടുവർഷക്കാലം കഴിഞ്ഞു ശമ്പളത്തിൽ ലയിപ്പിച്ച് സാമ്പത്തികമായി പത്തുശതമാനം വർദ്ധനവ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് പൂർണമായും തള്ളിക്കളയണം.