അങ്കമാലി:സാങ്കേതിക സാദ്ധ്യതകളുടെ നൂതന ആശയങ്ങൾ വിളിച്ചറിയിക്കുന്ന ഐസ്‌ഫോസ് 21ന് അങ്കമാലി ഫിസാറ്റിൽ തുടക്കമായി. ഒൻപതാമത് ദേശിയ സമ്മേളനത്തിനാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഫിസാറ്റ് വേദിയാകുന്നത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ രാജൻഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ആർ. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിലെ ഉന്നത വിദ്യാഭ്യസ വകുപ്പിനായി വെബ് പോർട്ടൽ ഒരുക്കിയ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിദ്യാർത്ഥികളായ മുഹമ്മദ് നിഹാലിനെയും പി.റിഷാദിനെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്, വൈസ് പ്രിൻസിപ്പൽ ഡോ. സി.ഷീല, ഡീൻ ഡോ. സണ്ണി കുര്യാക്കോസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ജെ.സി. പ്രസാദ്, ഐസ്‌ഫോസ് കോ ഓർഡിനേറ്റർ മെറിൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.