udf
സി.എച്ച്.മഹലിൽ ചേർന്ന യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജകമണ്ഡലം നേതൃയോഗം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് 12ന് വൈകിട്ട് 4ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹൃ പാർക്കിൽ സ്വീകരണം നൽകും. യു.ഡി എഫ് ഘടകകക്ഷികളുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് പ്രകടനമായി സ്വീകരണവേദിയായ ടൗൺഹാൾ മൈതാനിയിൽ എത്തിച്ചേരും. സി.എച്ച്.മഹലിൽ ചേർന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് , കെ.എം. അബ്ദുൾ മജീദ്, വിൻസെന്റ് ജോസഫ്, പായിപ്ര കൃഷ്ണൻ, ജോസ് പെരുമ്പിള്ളിക്കുന്നേൽ പി.എം. അമീർ അലി, പി.എ. ബഷീർ, എം.എം. സീതി, മുഹമ്മദ് പനക്കൽ, ബേബി ജോൺ, പി.ആർ.നീലകണ്ഠൻ, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.