ആലുവ: ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര നിർമ്മാണ നിധിശേഖരണം ആലുവ തുരുത്തിൽ സിനിമാ സീരിയൽ താരം വിനോദ്കുമാറിൽ നിന്നും ഏറ്റുവാങ്ങി വി.എച്ച്.പി സംസ്ഥാന സെക്രട്ടറി ഐ.ബി. ശശി നിർവഹിച്ചു. വി.എച്ച്.പി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശശി തുരുത്ത്, ജില്ലാ സെക്രട്ടറി ടി.യു. മനോജ്, ഉദയൻ പാപ്പാളി, ഒ.ബി. സുദർശനൻ, മനോജ് ചാത്തൻകുടി എന്നിവർ പങ്കെടുത്തു.
ആലുവ ചീരക്കട ക്ഷേത്രത്തിൽ നിധി ക്ഷേത്രസമിതി പ്രസിഡന്റ് എ. ശ്രീനാഥ് നായ്ക്കിൽനിന്നും സംയോജക് എൻ. ജയകുമാർ ഏറ്റുവാങ്ങി. ക്ഷേത്രസമിതി ട്രഷറർ എം.കെ. അയ്യപ്പൻ നായർ, ജനാർദന പണിക്കർ, ഗിരീഷ് ജി. ഷേണായ് തുടങ്ങിയവർ പങ്കെടുത്തു.