തൃക്കാക്കര : തൃക്കാക്കരയിൽ കൊവിഡ് വക്സിനേഷൻ സെന്റർ ആരംഭിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര മുനിസിപ്പൽ റസിഡന്റ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (ട്രാക്ക്) ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് സെന്ററിനുള്ള സ്ഥമുണ്ട്. അതിനാവശ്യമായ വാക്സിൻ എത്രയും വേഗം അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രാക്ക് പ്രസിഡന്റ് കെ.എം.അബാസും, ജനറൽ സെക്രട്ടറി സലീം കുന്നുംപുറവും പറഞ്ഞു. കളക്ട്രേറ്റിലും നഗരസഭയിലും നിരവധി ജീവനക്കാർക്കാണ് കൊവിഡ് പോസ്റ്റീവായിരിക്കുന്നത്. പോസിറ്റീവ് കേസുകൾ ഓരോ ദിവസവും കൂടുകയാണ്.