വൈപ്പിൻ: ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി എൻ.സി.സി കേഡറ്റുകൾ സൈക്ലത്തൺ നടത്തി. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ നേവൽ എൻ.സി.സി കേഡറ്റുകളാണ് പല സംഘങ്ങളായി തിരിഞ്ഞ് വൈപ്പിനിൽ വിവിധ സ്ഥലങ്ങളിൽ സൈക്കിൾറാലി സംഘടിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശാരീരികഅകലം പാലിച്ചുകൊണ്ട് വ്യായാമം ചെയ്യുകയെന്ന സന്ദേശം നൽകാനാണ് ഫിറ്റ് ഇന്ത്യ മിഷൻ ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. എടവനക്കാട് നടന്ന ചടങ്ങിൽ ഡോ. കെ എസ് ജിൻസി ഫ്‌ളാഗ് ഓഫ് ചെയ്തു. എൻ.സി. സി ഓഫീസർ സുനിൽ മാത്യു നേതൃത്വം നൽകി. പി ടിഎ പ്രസിഡന്റ് ആന്റണി സാബു അദ്ധ്യാപകരായ സി. രത്‌നകല, കെ.എ. അയൂബ്, ടി.എസ്. അരുൺ, എ.ജെ. ഷനു എന്നിവർ സംസാരിച്ചു.