 
പെരുമ്പാവൂർ: ബി.ജെ.പി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രേണു സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ആനന്ദ് ഓമനക്കുട്ടൻ, എം.എ. ഷാജി എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയികളായ ഐവ ഷിബു ,ശാലു ശരത്ത്, ടി. ജവഹർ , ശാന്ത പ്രഭാകരൻ , ശശി കല രമേശ്, സന്ധ്യ രജേഷ്, ഹരിഹരൻ , നിഷ സന്ദീപ് എന്നിവർക്ക് സ്വീകരണം നൽകി.