മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി ഏഴാം വാർഡിൽ മത്സരിച്ചു പരാജയപ്പെട്ട അനിതാ രാജേന്ദ്രൻ കോൺഗ്രസിൽ ചേർന്നു. ബൂത്ത്കമ്മറ്റി യോഗത്തിൽ വച്ച് മണ്ഡലം പ്രസിഡന്റ് ആർ.ഹരി ഷാൾ അണിയിച്ച് അനിതാ രാജേന്ദ്രന് സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി.എസ്.പ്രകാശൻ, എം.എസ്.ഹമീദ് കുട്ടി, പഞ്ചായത്തംഗം സുനിതാ സണ്ണി തുടങ്ങിയവർ സംസാരിച്ചു.