മൂവാറ്റുപുഴ: മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ സഹകരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്കിനെതിരായ ആരോപണങ്ങൾ ചെറുത്ത് തോല്പിക്കണം. സഹകരണ മേഖലയിലൂടെ സഹകാരികൾക്കും പൊതുജനങ്ങൾക്കും മികച്ച സഹായങ്ങളാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ സ്വാഗതം പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗംകൂടിയായ നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവരെ ആദരിച്ചു. ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മയിൽ, സംസ്ഥാന സഹകരണ യൂണിയൻ അംഗം അനിൽ ചെറിയാൻ, പി.പി. എൽദോസ് , നഗരസഭാ കൗൺസിലർ വി.എം. ജാഫർ സാദിഖ്, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ. സജീവ് കർത്ത, മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എക്‌സ് ഒഫീഷ്യോ സെക്രട്ടറി സി.പി. രമ തുടങ്ങിയവർ സംസാരിച്ചു.