aiyf
എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായിപ്ര സ്കൂൾ പടിയിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം ഗാന്ധിസ്മൃതി സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പായിപ്ര സ്‌കൂൾ പടിയിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം ഗാന്ധിസ്മൃതി സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.കെ. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, മണ്ഡലം കമ്മിറ്റിഅംഗങ്ങളായ വി.എം. നവാസ്, കെ.എ. സനീർ, പഞ്ചായത്ത് മെമ്പർ സക്കീർ ഹുസൈൻ, സനൂപ് വേണുഗോപാൽ, ഫെബിൻ സി ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.