കൊച്ചി : കോർപ്പറേഷൻ തിരഞ്ഞടുപ്പിൽ മുന്നണികൾക്ക് ഭീഷണിയുയർത്തിയ വി ഫോർ കൊച്ചി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. വി ഫോർ പീപ്പിൾ പാർട്ടിയെന്നാണ് പേര്. കണ്ണൂരിൽ വാസുദേവ പൈ, കൊച്ചിയിൽ നിപുൺ ചെറിയാൻ, തിരുവനന്തപുരത്ത് ജയകുമാർ എന്നിവർ മത്സരിക്കും.

അപ്രസക്തമായ പരമ്പരാഗത രാഷ്‌ട്രീയ സംസ്‌കാരത്തിനെതിരെ ജനനന്മ മുൻനിറുത്തി അധികാരം ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഴിമതിക്കെതിരെ പോരാടി, ഭരണ പ്രക്രിയയിൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തും. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി പ്രവർത്തിക്കും. വാർത്താസമ്മേളനത്തിൽ ഓസ്റ്റിൻ ബ്രൂസ്, ക്യാപ്റ്റൻ മനോജ്, ശകീർ അലി എന്നിവരും പങ്കെടുത്തു.