പറവൂർ: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതിയാത്ര നടത്തി. മുറവന്തുരുത്ത് ചക്കുമരശേരിയിൽ നിന്നാംരംഭിച്ച യാത്ര അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. പി.വി. ലാജു, പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, എ.ഡി. ദിലീപ്കുമാർ, കെ.എം. ബാബു, പ്രദീപ് മങ്ങാടൻ, കെ.ആർ. ശ്രീരാജ്, എം.ഡി. മധുലാൽ, കെ.കെ. ഗിരീഷ്. ദിനേഷ് കുമാർ, വേണു വാലത്ത് എന്നിവർ പങ്കെടുത്തു.