കൊച്ചി : കാർഷിക ഭേദഗതി നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതിതൊഴിലാളികൾ ദേശവ്യാപകമായി ഫെബ്രുവരി 3ന് പണിമുടക്കും. നാഷണൽ കോ- ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ളോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കാർഷിക ഭേഗദതി നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഇലക്ട്രിസിറ്റി എംപ്ളോയീസ് അഡീഷണൽ ജനറൽ സെക്രട്ടറി എ.എൻ. രാജൻ, നേതാക്കളായ ജേക്കബ് ലാസർ, കെ.സി. മണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.