കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കളമശേരി മുനിസിപ്പാലിറ്റിയിലെ വാർഡുതല സമിതികളുടെ ഉദ്ഘാടനവും ധനസമാഹരണവും റിട്ട. സീനിയർ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ കെ.വി.രാജശേഖരൻ നായർ നിർവഹിച്ചു. മുനിസിപ്പൽ സംയോജകൻ ജി.ഗിരീഷ് കുമാർ നിധി ഏറ്റുവാങ്ങി. വി.എസ്. രാജീവൻ, എം.സി.വിനോദ്, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 28 വരെ നി​ധി​ശേഖരണവും മഹാസമ്പർക്കവും നടക്കുമെന്ന് ജി​.ഗി​രീഷ് കുമാർ അറി​യി​ച്ചു.