budget

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിന് മേന്മകളൊന്നും അവകാശപ്പെടാനില്ലെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു. ബഡ്‌ജറ്റ് നിരാശപ്പെടുത്തുന്നതാണ്.

വ്യാപാരമേഖലയ്ക്ക് യാതൊരു പരിഗണനയും കാണുന്നില്ല. നികുതി റിട്ടേൺ പരാതികൾ പരിഗണിക്കാൻ പാനൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതു മാത്രമാണ് ആശ്വാസം. ജി.എസ്.ടിയു പ്രശ്‌നങ്ങൾക്ക് പരിഹാരമില്ല. ചെറുകിട സൂക്ഷ്‌മ വ്യവസായങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു.