പറവൂർ: വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിന് കീഴിലെ സ്വാശ്രയഗ്രൂപ്പ് അംഗങ്ങൾക്ക് ജൈവ പച്ചക്കറിത്തൈകളുടെ വിതരണം നടന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മകുമാരി, എൻ.ആർ. സുധാകരൻ, അനിത തമ്പി, അബ്ദുൾ മജീദ്, ടി.എസ്. ശിവൻ, പി.എം. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് ബ്രിജേഷ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.