cpi
സി.പി.ഐ പുറയാർ ബ്രാഞ്ച് സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സദസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി. സഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ പുറയാർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യസദസ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി. സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ലോക്കൽ കമ്മിറ്റിഅംഗം സിദ്ദീഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ഇ. പരീത്, ലോക്കൽ സെക്രട്ടറി ടി.എച്ച്. കുഞ്ഞുമുഹമ്മദ്, ലോക്കൽ കമ്മിറ്റിഅംഗം സുധീഷ് സുരേന്ദ്രൻ, ജസ്മൽ പൂന്തോടൻ, വി.എസ്. ജയൻ, രതീഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. സുധീഷിനെ ആദരിച്ചു.