മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയലക്ഷ്യം വച്ച് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി കുറ്റപ്പെടുത്തി. അങ്കമാലി - ശബരി റെയിൽവെക്കായി കേരളം പദ്ധതി ചെലവിന്റെ പകുതിതുക നൽകാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ആ പദ്ധതിയെ സംബന്ധിച്ച് യാതോരു പ്രഖ്യാപനവും ഉണ്ടായില്ല.
പശ്ചിമബംഗാളിലെയും ആസമിലെയും തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. പാക്കേജിൽ കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടും. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗമായിട്ടുള്ള ടൂറിസം മേഖലയ്ക്കായി ഉത്തേജന പാക്കേജ് പ്രതീക്ഷിച്ചെങ്കിലും യാതൊന്നും ലഭിച്ചില്ലെന്നും എം.പി പറഞ്ഞു.