മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തി. പ്രവർത്തനോദ്ഘാടനം നാളെ വൈകിട്ട് നാലിന് മന്ത്രി പി. തിലോത്തമൻ ഓൺലൈനിലൂടെ നിർവഹിക്കും. മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.ജോസഫ് ആദ്യവില്പന നിർവഹിക്കും.