ആലുവ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം 27,28 തീയതികളിൽ ആലുവയിൽ നടക്കും. സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ കല്ലേരി, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, കെ.എസ്. ഭരത്‌രാജ്, കെ.വി. വില്യം,
എൻ.സി. ഹോച്ച്മിൻ, എം.പി. രൂപേഷ് എന്നിവർ സംസാരിച്ചു. പി. രാജു (ചെയർമാൻ), എ. ഷംസുദീൻ (വൈസ് ചെയർമാൻ), ശശിധരൻ കല്ലേരി (ജനറൽ കൺവീനർ), എം.പി. രൂപേഷ് (കൺവീനർ) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു.