 
ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലോഗോ കോളേജ് മാനേജർ റവ. തോമസ് ജോൺ പ്രകാശിപ്പിച്ചു. നൂറുവർഷം പൂർത്തീകരിക്കുന്ന കോളേജിന്റെ ആത്മാവിനെ ദൃശ്യവത്കരിച്ചിരിക്കുന്നതാണ് ലോഗോ. മൂന്ന് പക്ഷികൾ ഐക്യത്തോടെ കുതിച്ചുയരുന്ന ചിത്രം, കോളേജിന്റെ ദർശനത്തിലും ദൗത്യത്തിലും ഉൾക്കൊണ്ടിരിക്കുന്ന ബൗദ്ധികവും ധാർമ്മികവും ആത്മീയവുമായ മികവിനുവേണ്ടിയുള്ള കോളേജിന്റെ സമഗ്രമായ അന്വേഷണത്തെ ചിത്രീകരിക്കുന്നു. താഴെയുള്ള പ്രശസ്തമായ 'കച്ചേരി മാളിക' കോളേജിന്റെ എല്ലാ സംരംഭങ്ങളിലും കോളേജിനെ നയിക്കുന്ന മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു.